---
title: "കണ്ണൂർ പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി ; തിരച്ചിൽ തുടരുന്നു"
english_title: "Fifteen-year-old missing in sea at Payyambalam in Kannur; Search continues"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109260/Fifteen-year-old missing in sea at Payyambalam in Kannur; Search continues"
published_at: "2023-04-16T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bffa42cadd_IMG-20230416-WA0024.jpg"
keywords: []
---

# കണ്ണൂർ പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി ; തിരച്ചിൽ തുടരുന്നു

> **Lead Summary:** കണ്ണൂർ :പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി. മടിക്കേരിയില്‍ നിന്ന് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് കടലിൽ കാണാതായത്.

## Article Content

കണ്ണൂർ :പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി. മടിക്കേരിയില്‍ നിന്ന് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് കടലിൽ കാണാതായത്.

കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. ഞായറാവ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടല്‍ത്തീരത്ത് കുളിയ്ക്കാനെത്തിയ കുട്ടി തിരയില്‍പ്പെട്ടത്.

കുട്ടിയ്‌ക്കൊപ്പം തിരയില്‍പ്പെട്ട മറ്റു രണ്ടുപേരെ ലൈഫ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തിയിരുന്നു. കുട്ടിയെ രക്ഷിക്കാനായില്ല. തിരച്ചില്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നട്ടിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. പയ്യാമ്പലത്ത് മതിയായ സുരക്ഷയൊരുക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥലത്തെത്തിയ കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനൻ വ്യക്തമാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ലൈഫ് ഗാര്‍ഡുകളും കോസ്റ്റല്‍ പോലീസുമല്ലാതെ മറ്റ് ബന്ധപ്പെട്ട അധികാരികള്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി.

വലിയ തിരക്കാണ് പയ്യാമ്പലം ബീച്ചിൽ അനുഭവപ്പെടുന്നത്. എന്നാൽ, അഞ്ചു ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണ് പയ്യാമ്പലം ബീച്ചിൽ ഉള്ളതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109260/Fifteen-year-old missing in sea at Payyambalam in Kannur; Search continues)